നേത്രദാനം


നേത്രങ്ങള്‍ ദാനം ചെയുന്നത് സംബന്ധിച്ച മാർഗ്ഗനിര്ദ്ദേശ ങ്ങള്‍

എന്താണ് നേത്രദാനം :

ഒരാളുടെ മരണാനന്തരം കണ്ണുകള്‍ ദാനം ചെയുന്നതാണ് നേത്രദാനം. കണ്ണിന്റെ കാഴ്ചപടലം സംബന്ധിയായ അന്ധതയ്ക്ക് മാത്രമേ നേത്രദാനം പരിഹാരമാകൂ. മറ്റ് തരത്തിലുള്ള അന്ധതയ്ക്ക് പരിഹാരമല്ല. നേത്രദാനം പരോപകാര പ്രവര്ത്തിയാണ്. സമൂഹത്തിനായി ചെയ്യുന്ന ഒരു മാതൃകാപരമായ ഏറ്റവും വലിയ പുണ്യകര്മ്മം. അത് സ്വമേധയാ ചെയുന്ന ഒരു കര്മ്മമാണ്. മരണാനന്തരം ജിവിച്ചിരിക്കുമ്പോള്‍ തന്നെ മരണാനന്തര നേത്രദാനത്തെ കുറിച്ച വ്യവസ്ഥ ചെയ്യാവുന്നതാണ്. ഏറ്റവും വലിയ സല്കനര്മ്മം ചെയ്തതിന് ശേഷം ഈ ഒരു ജന്മത്തിന് വിട നല്കാം. ഈ സൽകർമ്മത്തെ ജിവിച്ചിരിക്കുന്ന അവരുടെ ബന്ധുക്കളാണ് പ്രാവര്ത്തിവകമാകേണ്ടത്. ആ മനുഷ്യന്റെ ആഗ്രഹം സഫലമാകേണ്ട കര്മ്മം ശേഷിക്കുന്ന ബന്ധുകളുടെ പൂര്ണ്ണ് ഉത്തരാവാദിത്തമാണ്. അത് മറക്കാതെ ചെയ്യുക. ആ പുണ്ണ്യാത്മാവിന് മരണാനന്തരം എന്തെങ്കിലും കര്മ്മം ചെയുവാനുദേശിക്കുന്നുണ്ടെങ്കില്‍ ഈ നേത്രദാനം തന്നെയായിരിക്കും ഏറ്റവും വലിയ കര്മ്മം.

ദാനം ചെയ്ത കണ്ണുകളുടെ പ്രയോജനം :

സാമൂഹത്തിന് ഏറെ പ്രയോജനകരമാണ് ദാനത്തിലൂടെ ലഭിക്കുന്ന കണ്ണുകള്‍. ഒരാളുടെ മരണാനന്തര നേത്രദാനത്തിലൂടെ രണ്ട് അന്ധരായവരാണ് നമ്മുടെ ലോകത്തെ കണ്‍ നിറയെ കാണുന്നത്. നേത്രപടല തകരാറ് കൊണ്ട് അന്ധരായവർക്കാണ് കാഴ്ച വിണ്ടെടുക്കുവാന്‍ ഇത് മൂലം കഴിയും. സാധാരണ നേത്രരോഗങ്ങള്ക്ക് പരിഹാരം കണ്ടെത്താനുള്ളഗവേക്ഷണത്തിനും പരിശീലനത്തിനും വേണ്ടി കണ്ണിന്റെ മറ്റ്‌ ഭാഗങ്ങള്‍ പ്രയോജനപ്പെടുത്താനാവും. വെളിച്ചം എന്താണ്എന്നറിയുന്ന നമ്മള്ക്ക് ഇരുട്ടിന്റെ ഭീകരതയെ കുറിച്ചറിയാം, ഇരുട്ട് എന്താണെന്ന് തിരിച്ചറിയാത്ത ഒരു വ്യക്തിക്ക് വെളിച്ച൦ കിട്ടുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം ഒന്നാലോചിച്ചാല്‍ മതി ഏതൊരാളും നേത്രദാനത്തിന് തയ്യാറാകും.

കാഴ്ചപടല സംബന്ധിയായ അന്ധത :

കണ്ണിന്റെ മുൻഭാഗത്തെ ആവരണം ചെയ്യുന്ന സുതാര്യമായ മൂടുപടമാണ് കാഴ്ച്ചപടലം അഥവാ കോര്ണി്യ“. ദൄഷ്ടി കേന്ദ്രത്തിന് മങ്ങലേൽക്കുമ്പോൾ കാഴ്ച്ച ശക്തി കുറയുകയോ ഇല്ലാതാകുകയോ ചെയ്യുന്നു, കാഴ്ച്ച ശക്തി നഷ്ടപെടുന്നതിനാണ് കാഴ്ച്ചപടല സംബന്ധിയായ അന്ധത എന്ന് പറയുന്നു.

കാഴ്ച്ച പടല സംബന്ധിയായ അന്ധതയ്ക്ക് കാരണം :

അപകടങ്ങള്‍ മൂലം കാഴ്ച്ച പടലത്തിന് മുറിവുകള്‍ സംഭാവിക്കാം. പിന്നെ കുട്ടികള്‍ കൂര്ത്ത മുനയുള്ള കളിപ്പാട്ടങ്ങള്‍ ഉപയോഗിക്കുമ്പോള്‍ (അമ്പും വില്ലും, പേന, പെന്സില്‍ മറ്റ്‌ മുനയുള്ള വസ്തുക്കള്‍ കണ്ണില്‍ തറയ്കുന്നത് മൂലം ഉണ്ടാകുന്ന അപകടങ്ങള്‍) കാഴ്ച്ച പടലത്തിന് കേടു വരത്താം. ഇത്തരം അന്ധത പ്രായമായവര്ക്കും ഉണ്ടാകാം. റോഡാപകടങ്ങള്‍, മാരകമായ രാസവസ്തുകള്‍ കണ്ണില്‍ വിഴുമ്പോള്‍, തീ മൂലം ഉണ്ടാകുന്ന അപകടങ്ങള്‍, അണുബാധ എന്നിവ മൂലവും പിന്നെ പോഷകാഹാര കുറവാണ് അന്ധതയ്ക്ക് മറ്റൊരു കാരണം.

കാഴ്ച്ചപടല സംബന്ധിയായ അന്ധതയ്ക്ക് ചികിത്സ :

മേല്‍ പറഞ്ഞതരത്തിലുള്ള അന്ധത സംഭവിച്ചവർക്കോ വിദഗ്ദ്ധമായി ചികിത്സ മാറ്റാവുന്നതാണ്. കേട് വന്നതായ കാഴ്ച്ച പടലം ശാസ്ത്രക്രിയ കൊണ്ട്മാറ്റി പകരം നേത്രദാനത്തിലൂടെ കിട്ടുന്ന കാഴ്ച്ചപടലം ഉപയോഗികാവുന്നതാണ്. ഇതാണ് ഇത് വരെ പ്രായോഗിച്ച് വന്നിട്ടുള്ള രീതി. കൃത്രിമമായ കാഴ്ച്ച പടലങ്ങള്‍ ശാസ്ത്രലോകം കണ്ടു പിടിച്ചിട്ടില്ലെന്നുള്ള വസ്തുത നമ്മള്‍ ഓർക്കണം. അത് കൊണ്ട് മഹാമാനസ്കരായ വ്യക്തികളില്‍ നിന്ന് നേത്രദാനത്തിലൂടെ കാഴ്ച്ച പടലം ഉപയോഗിച്ച് കൊണ്ട് മാത്രമേ മറ്റൊരു അന്ധതയുള്ള വ്യക്തിക് കാഴ്ച്ച നല്കുിവാന്‍ നമ്മുടെ വൈദ്യശാസ്ത്രത്തിന് കഴിയൂ. 1905-ൽ ആണ് ആദ്യമായി ഇത്തരം ചികിത്സക്ക് ആരംഭം കുറിച്ചത്.

കാഴ്ച്ച പടലസംബന്ധിയായ അന്ധതയുടെ വ്യാപ്തി :

ഇന്ത്യയില്‍ 120 ലക്ഷം പേര്ക്ക് രണ്ട് കണ്ണുകള്‍ കാഴ്ച്ച ഇല്ലാത്തവരും 80 ലക്ഷം പേര്ക്ക് ഒരു കണ്ണിന് കാഴ്ച്ച ശക്തിയില്ലാത്തവരാണ്. 120 ലക്ഷം പേരില്‍ ഏകദേശം 103 ലക്ഷം പേര്ക്ക് വൈദ്യസഹായത്തോടെ കാഴ്ച്ച ശക്തി കിട്ടാവുന്നതാണ്. നിര്ഭാഗ്യവശാല്‍ അവര്‍ ഇപ്പോഴും അന്ധതയില്‍ കഴിയുന്നു. അല്ലെങ്കില്‍ കണ്ണുള്ള നമ്മള്‍ അവര്ക്ക് വേണ്ടി കണ്ണുകള്‍ തുറക്കുന്നില്ല. ഇന്ത്യയില്‍ 1000 പേരില്‍ ഏകദേശം 14 പേര്‍ കാഴ്ചയില്ലാത്തവരാനെന്നുള്ള ദുഃഖസത്യം നമ്മള്‍ മറകരുത്. മറ്റ്‌ രാജ്യങ്ങളില്‍ അന്ധതയുള്ളവര്‍ 1000 പേരില്‍ ഏകദേശം 3 പേര്‍ മാത്രമാന്നെനാണ് നമ്മൾ ആലോച്ചിച് കഴിഞ്ഞാല്‍ തന്നെ എല്ലാവരും നേത്രദാനത്തിന് തയ്യാറാകുമെന്ന്‍ വിശ്വസിക്കുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ അന്ധര്‍ ചെറുപ്പക്കാരനെന്നുള്ള സത്യം ഇപ്പോഴത്തെ സമൂഹം പ്രത്യേകം ഓര്ക്കുക.

നേത്രദാനം എങ്ങിനെ :

ജിവിച്ചിരിക്കുന്ന വ്യക്തിക്ക് നേത്രദാനത്തിലുള്ള സമ്മതപത്രം (ഇതിന്റെ ഒരു മാതൃക പകര്പ്പ് ഇതിനോടൊപ്പം ആലേഖനം ചെയ്യുന്നു. ഈ പകര്പ്പെടുത്ത് നേത്രബാങ്കുകളില്‍ കൊടുക്കാവുന്നതാണ്.) തയ്യാറാക്കി ഏറ്റവും അടുത്തുള്ള നേത്രബാങ്കില്‍ പേര് രജിസ്ട്രേഷന്‍ ചെയ്യാം. നേത്രദാനസമ്മതപത്രം കൊടുക്കുമ്പോള്‍ ആ നേത്രബാങ്കില്‍ നിന്ന് തന്നെ പേര് രജിസ്ട്രേഷന്‍ ചെയ്തതിന്റെ രേഖ (സർട്ടിഫികറ്റ്) തന്നിരിക്കും. ഇല്ലെങ്കില്‍ ചോദിച്ച് വാങ്ങിക്കുകയും അത് തരുവാന്‍ നേത്രബാങ്കുകാര്‍ ബാധ്യസ്ഥരാണ്. ഇത് പേര് രജിസ്റ്റര്‍ ചെയ്ത വ്യക്തി മരണപ്പെട്ട കഴിഞ്ഞാല്‍ ജിവിച്ചിരിക്കുന്ന ബന്ധുക്കൾക്ക് മരണാനന്തരം അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാകുവാന്‍ ഉപകരിക്കും. മറ്റ്‌ നിയമനടപടികള്‍ ഒന്നുമില്ലാതെ വളരെ ലളിതമായി കാര്യങ്ങള്‍ നടക്കുവാന്‍ ഉപകരിക്കും. മരിച്ച വ്യക്തി അഥവാ ജീവിച്ചിരിക്കുമ്പോള്‍ നേത്രദാനത്തിനുള്ള സമ്മതപത്രം കൊടുത്തിട്ടില്ലെങ്കില്‍ കൂടി അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കൾക്ക് മരണാനന്തരം നേത്രദാനം നടത്താവുന്നതാണ്.

നേത്രബാങ്ക് എന്നാലെന്ത് ?

നേത്രബാങ്ക് ഒരു ധർമ്മസ്ഥാപനമാണ്. ഇതൊരു ലാഭത്തിന് വേണ്ടിയല്ല പ്രവർത്തികുന്നത്. സമൂഹത്തിന് വേണ്ടി പ്രവര്ത്തിക്കുന്ന ഒരു മഹാനിയ ധർമ്മസ്ഥാപനമാണ്. നേത്രദാതക്കളുടെ നേത്രങ്ങള്‍ വൈദ്യശാസ്ത്രക്രിയിലൂടെ പ്രവര്ത്തനനശേഷിയോടെ സ്വീകരിച് ആ നേത്രപടലങ്ങളുടെ മൂല്യനിര്ണ്ണ യം നടത്തി ആവശ്യക്കാര്ക്ക് ദാനമായി ചെയ്യുകയാണ് നേത്രബാങ്കിന്റെ മുഖ്യമായ കര്മ്മം. 1945-ൽ അമേരിക്കയിലെ ന്യൂയോര്ക്കിലാണ് ആദ്യത്തെ നേത്രബാങ്ക് സ്ഥാപിക്കപ്പെട്ടത്. ഇന്ത്യയില്‍ 500-ൽ കൂടുതല്‍ നേത്രബാങ്കുകള്‍ ഉണ്ട്.

നേത്രദാനത്തിനുള്ള സംരക്ഷണം :

1994 മുതല്‍ നേത്രബാങ്കുക്കൾക്ക് ട്രാന്സ്പ്ലാഷന്‍ ഓഫ് ഹ്യൂമണ്‍ ഓർഗനൈസെഷൻ ആക്റ്റ് കീഴില്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. ശരീരാവയവങ്ങള്‍ വാങ്ങുന്നതും വില്ക്കുന്നതും കുറ്റകരമാണ്. ഏതെങ്കിലും നേത്രബാങ്കിന് നേരെ പരാതി ഉണ്ടെങ്കില്‍ സര്ക്കാരിന് നിയമപരമായ നടപടികള്‍ സ്വീകരികുവാന്‍ കഴിയും.

നേത്രബാങ്കിനെ സമീപ്പിക്കുന്നതെങ്ങിനെ ?

നേത്രബാങ്കുകളെ സൗജന്യമായി വിളിക്കുന്നതിനെ ഒരു (ടോള്‍ ഫ്രീ) നമ്പര്‍ ഉണ്ട് 1919. രാജ്യത്ത് എവിടെയും നേത്രബാങ്കുകളെ എവിടെയും ബന്ധപ്പെടാം. നേത്രദാനത്തെ സംബന്ധിച്ച വിവരം ലഭിച്ചാല്‍ ഉടന്‍ നേത്രബാങ്ക് നേത്രപടലം സംഭരിക്കുവാന്‍ വിദഗ്ദ്ധസംഘത്തെ അയക്കുന്നു. ഈ നമ്പരില്‍ വിളിച്ചാല്‍ നേത്രദാനത്തെ കുറിച്ച് വിശദാംശങ്ങള്‍ അറിയുവാന്‍ കഴിയും. സാധാരണ ദിനപത്രങ്ങളിലും ഈ നമ്പര്‍ കാണാം. 197-ൽ വിളിച്ചാലും നേത്രബാങ്കുക്കളുടെ നമ്പര്‍ കിട്ടുന്നതാണ് കേരളത്തിലെ ജില്ലാടിസ്ഥാനത്തിലുള്ള നേത്ര ബാങ്കുകളുടെ ഫോണ്‍ നമ്പറുകളുടെ പട്ടിക പ്രത്യേകം കൊടുക്കുന്നു.

നേത്രദാനത്തിനുള്ള സംവിധാനം :

മരണാനന്തരം നേത്രദാനത്തിലുടെ നാം അനുഷ്ഠിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് നേത്രബാങ്ക് ജീവനക്കാര്‍ വിശദമായി പറഞ്ഞ് തരുന്നതാണ്. മരണം നടന്നിരിക്കുന്ന വീട് എവിടെയായിരുന്നാലും അതല്ല, ആശുപത്രിയില്‍ ആണ് മരണം സംഭവിച്ചതെങ്കില്‍ അവിടെ നേത്രബാങ്ക് വിദഗ്ദ്ധര്‍ വന്ന് ശാസ്ത്രക്രിയ 15 മുതല്‍ 20 മിനിട്ടിനുള്ളില്‍ നടത്തി നേത്രപടലം മാത്രം എടുക്കുന്നതാണ്. ശവസംസ്ക്കാര കർമ്മങ്ങൾക്ക് ചടങ്ങുക്കൾക്കോ ഇവ യാതൊരുവിധ തടസ്സവുമാകുന്നില്ല.

മുൻ കരുതലുകള്‍ :

മരണം സംഭവിച്ച് കഴിഞ്ഞാല്‍ ആറ് മണിക്കൂറിനുള്ളില്‍ നേത്രപടല ശാസ്ത്രക്രിയ നടത്തിയിരിക്കണം. ആയതിനാല്‍ നിര്ഭാടഗ്യവശാല്‍ മരണം സംഭവിച്ചാല്‍ എത്രയും പെട്ടെന്ന്‍നേത്രബാങ്കിനെ വിവരം അറിയികുക. വീടിന്റെ‍ സ്ഥലം വളരെ വ്യക്തമായും കൃത്യമായും പറഞ്ഞുക്കൊടുക. മൃതശരീരം കിടത്തിയിരിക്കുന്ന മുറിയിലെ ഫാനുകള്‍ നിർത്തലാകുക. എയർകണ്ടീഷണര്‍ ഉണ്ടെങ്കില്‍ പ്രവര്ത്തിക്കുക. തലയിണ ഉപയോഗിച്ച് മൃതശരീരത്തിന്റെ ശിരസ്സ് ഉയര്ത്തി വെയ്ക്കുക. കണ്‍ പോളകള്‍ അടഞ്ഞിട്ടുണ്ടെന്ന്‍ ഉറപ്പ് വരുത്തുക. കണ്‍ പോളകൾക്ക് മീതെ വൃത്തിയുള്ള നനഞ്ഞ തുണിയോ പഞ്ഞിയോ കൊണ്ട് മൂടി വെയ്ക്കുക. നേത്രബാങ്കുകള്‍ തരുന്ന ഫോറത്തില്‍ രണ്ട് സാക്ഷികളുടെ സാന്നിധ്യത്തില്‍ സമ്മതപത്രം ഒപ്പിട്ട് കൊടുക്കുക. 20 മിനിട്ടിനുള്ളില്‍ എല്ലാം കഴിയുന്നതാണ്.

നേത്രപടലം നീക്കം ചെയുന്നത് കൊണ്ട് വൈരുപ്യമോ മറ്റ് തരത്തിലുള്ള വിഷമങ്ങലോ ഉണ്ടാകുമോ :

നേത്രപടലങ്ങള്‍ നീക്കം ചെയുന്നതിന് രണ്ട് മാര്ഗ്ഗങ്ങള്‍ ഉണ്ട്. ചില സന്ദര്ഭങ്ങളില്‍ കണ്ണുകള്‍ മുഴുവനായി നീക്കം ചെയുന്നു. ആ അവസ്ഥയില്‍ കൃത്രിമമായ കണ്ണുകള്‍ വെയ്കുന്നു. കണ്‍ മിഴികള്‍ അടഞ്ഞിരികും. നേത്രദാനത്തിനു വേണ്ടി ശാസ്ത്രക്രിയ നടത്തിയതായി തോന്നിക്കുകയില്ല. രണ്ടാമത്തെ മാര്ഗ്ഗം സുതാര്യമായ നേത്രപടലം മാത്രം എടുകുകയുള്ളൂ. രണ്ട് മാര്ഗ്ഗത്തിലായാലും മരിച്ചയാള്‍ ഒരു അഭംഗിയും കൂടാതെ സാധാരണ കണ്ണുകള്‍ അടച്കിടക്കുന്ന പോലെയായിരികും.

നേത്രദാനവും മതസിദ്ധാന്തങ്ങളും :

എല്ലാമതങ്ങളും നേത്രദാനത്തെ അ൦ഗികരിക്കുന്നു. ജീവിച്ചിരിക്കുമ്പോള്‍ ജാതിമത വ്യത്യാസമില്ലാതെ ദേവാലയങ്ങളില്‍ സമര്പ്പിക്കുന്ന കാണിക്കകളേക്കാളും വിലമതിക്കുന്ന ദാനമായിരിക്കും മരണാനന്തരം സമര്പ്പിക്കുന്ന ഈ മഹാദാനം. നിങ്ങളെ ഏറ്റവും വലിയ ഈശ്വരവിശ്വാസിയാണോ എങ്കില്‍ നിങ്ങള്‍ തീര്ച്ചയായും ഒരു മനുഷ്യസ്നേഹിയായിരിക്കും. ഈ സ്നേഹത്തെ വിളിച്ചോതുന്നതായിരിക്കും ഈ പുണ്യകര്മ്മം. നിങ്ങള്‍ തികച്ചും ഒരു നിരീശ്വരവാദിയാണോ, സംശയിക്കുന്നില്ല താങ്കളുമൊരു വലിയ മനുഷ്യസ്നേഹി തന്നെ. മരണാനന്തരം നിങ്ങളും നേത്രദാനം നല്കി മാതൃക മനുഷ്യസ്നേഹിയായി ഈ ജന്മത്തിന് വിട നല്കാം.

നേത്രദാനത്തിന് പ്രായപരിധിയുണ്ടോ :

നേത്രദാനത്തിന് യാതൊരു പ്രായപരിധിയുമില്ല. ചെറിയ കുട്ടികളുടെ മുതല്‍ എത്ര വയസ്സായിരുന്നാലും നേത്രദാനം ചെയ്യാം. അതിന് ഉദാഹരണമായി രാജ്യസ്നേഹിയും മനുഷ്യസ്നേഹിയുമായ മലയാളിയുമായ ക്യാപ്റ്റന്‍ ലക്ഷ്മി തന്നെ. ഈ മഹതിയുടെ 98 വയസ്സില്‍ മരണം സംഭവിക്കുകയും നേത്രദാനം ചെയ്യുകയും ശരിരം മരണാനന്തരം പഠനോപകരണമായി മെഡിക്കല്‍ കോളേജിന് കൊടുകുക്കയും ചെയ്തിരുന്ന വിശേഷങ്ങള്‍ ദൃശ്യമാധ്യമങ്ങളില്‍ കൂടി അറിഞ്ഞ് കാണുമല്ലോ.

എതെല്ലാം രോഗങ്ങള്‍ ബാധിച്ചവര്ക്ക് നേത്രദാനം നല്കാം :

കണ്ണട ഉപയോഗിക്കുന്നവര്ക്കും ആസ്തമാ, ടിബി, പ്രമേഹം, രക്തസമ്മര്ദ്ദം എന്നീ രോഗമുള്ളവര്ക്കും തിമിരത്തിന്റെ ശാസ്ത്രക്രിയായിലൂടെ കാഴ്ച്ച കിട്ടിയവര്ക്കും നേത്രദാനം ചെയ്യാവുന്നതാണ്.

നേത്രദാനത്തിന് അർഹതയില്ലാത്തവര്‍ :

പേപ്പട്ടി വിഷബാധ, എയ്‌ഡ്സ്, മഞ്ഞപ്പിത്തം, കാൻസർ, മസ്തിഷ്കജ്വരം എന്നീ അസുഖങ്ങള്‍ വന്ന് മരിച്ചവര്‍ കൂടാതെ വിഷബാധയേറ്റ് മരിച്ചവര്‍, മുങ്ങിമരിച്ചവര്‍ എന്നീവരുടെ നേത്രങ്ങള്‍ ദാനം ചെയ്യുവാന്‍ പാടില്ല.

ഇന്ത്യയില്‍ നേത്രദാനത്തിന്റെ കുറവിന്റെ കാരണം :

ജനങ്ങളില്‍ ബോധവൽകരണത്തിന്റെ കുറവും സാമൂഹ്യവും ജാതിമത സംബന്ധമായ പ്രശ്നങ്ങള്‍ നേത്രബാങ്കുകളിലെ അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥ പ്രധാനകാരണം തന്നെ.

നേത്രദാനത്തിന് വേണ്ടി നമ്മള്‍ ചെയ്യേണ്ടത് :

നേത്രദാന സമ്മതപത്രം വേദികളില്‍ ശ്രദ്ധിക്കപ്പെടുവാന്‍ അല്ലെങ്കില്‍ ആ വേദികള്‍ അലങ്കരിക്കുവാന്‍ വേണ്ടി മാത്രമാകരുത്. നിങ്ങള്‍ നേത്രദാന സമ്മതപത്രം കൊടുത്ത് കഴിഞ്ഞാല്‍ ആ വിവരം നിങ്ങളുടെ ബന്ധുക്കളോടും അത് പോലെ അടുത്ത സുഹൃത്തുക്കളോടും പറയുക. നിങ്ങളുടെ കുടുംബസംബന്ധമായ സന്തോഷകരമായ നിമിഷങ്ങളില്‍ ഒത്തുച്ചേരുമ്പോള്‍ നേത്രദാനത്തെ കുറിച്ച് ഓര്മ്മിപ്പിക്കുക. മരണം ആർക്ക് എപ്പോൾ എവിടെ സംഭവക്കുമെന്നറിയില്ലല്ലോ. നിങ്ങൾക്ക് കണ്ണുകള്‍ ദാനം ചെയ്യുവാന്‍ പുര്ണ്ണമനസ്സ് ഉണ്ടെങ്കില്‍ ആ കാര്യം തീർച്ചയായു൦ നടക്കും. നിങ്ങളുടെ അടുത്ത ബന്ധുവോ സുഹൃത്തോ നേത്രദാന സമ്മതപത്രം നല്കിയിട്ടുണ്ടെങ്കില്‍ അയാൾക്ക് നിര്ഭാഗ്യവശാല്‍ മരണം സംഭവിച്ചാല്‍ ആദ്യം തന്നെ അയാളുടെ മരണാനന്തര ആഗ്രഹം നിറവേറ്റികൊടുക്കുവാന്‍ എത്രയും പെട്ടെന്ന്‍ നേത്രബാങ്കുമായി ബന്ധപ്പെടുക. അത് പ്രകാരം രണ്ട് പേര്ക്ക് കാഴ്ച്ച കിട്ടുമ്പോള്‍ മരിച്ച നിങ്ങളുടെ ബന്ധു സുഹൃത്തിന്റെ ആഗ്രഹം സഫലമാക്കിയ ചാരിതാര്ത്ഥ്യവും ഒരു സല്കതര്മ്മം ചെയ്യ്തുവെന്ന സന്തോഷവും മാനസ്സികമായി നിങ്ങൾക്ക് കിട്ടും. ഒരു വ്യക്തി മരിച്ച് കഴിഞ്ഞാല്‍ അദ്ദേഹം മുന് കൂട്ടി നേത്രദാന സമ്മതപത്രം നല്‍കിയില്ലെങ്കിലും മരിച്ചയാളുടെ അടുത്ത ബന്ധുക്കൾക്ക്‌ നേത്രദാനം ചെയ്യാവുന്നതാണ്. അതിന് വേറെ നിയമതടസ്സങ്ങള്‍ ഒന്നും തന്നെയില്ലെന്ന്‍ ഓര്ക്കുക. ജീവിച്ചിരിക്കുന്ന ബന്ധുക്കളുടെ സന്മനസ്സ് പ്രകാരം അന്ധതയില്‍ നിന്ന് രണ്ട് പേര്ക്ക് മുക്തി നേടാം.

നേത്രദാന പ്രസ്ഥാനത്തില്‍ പങ്ക് ചേരുക

മരണാനന്തരം കണ്ണുകള്‍ ദാനം ചെയ്യുക

കാഴ്ച നല്കുക .

നേത്രദാനം വിജയിപ്പിക്കുക