മൃതദേഹം മെഡിക്കൽ കോളേജിലേക്ക് ദാനം ചെയ്യുന്നതു സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ
1. മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനുതകുന്ന മൃതദേഹങ്ങൾ അനാട്ടമി (ശരീര ശാസ്ത്ര വിഭാഗം) ഡിപ്പാർട്ടുമെന്റിൽ സ്വീകരിക്കുന്നതാണ്. (എന്നാൽ പകർച്ച വ്യാധി പിടിപ്പെട്ടതും അഴുകി തുടങ്ങിയതും പോസ്റ്റ് മോർട്ടം നടത്തിയതുമായവ സ്വീകാര്യമല്ല) മൃതദേഹം ദാനം ചെയ്യുവാൻ തത്പര്യമുള്ളവർ നിർദ്ദിഷ്ട ഫോറത്തിലുള്ള സമ്മതപത്രം താഴെ പറയുന്ന മെഡിക്കൽ കോളേജിലെ ഫോൺ നമ്പറുകളിൽ അനാട്ടമി വിഭാഗത്തിലോ അതാത് ആശുപത്രികളിലെ പ്രിൻസിപ്പാളിനോ അഡ്മിനിസ്ട്രേറ്റിവ് ഓഫീസിലോ ബന്ധപ്പെടാവുന്നതാണ്.
- തിരുവനന്തപുരം
- കോട്ടയം
- ആലപ്പുഴ
- തൃശ്ശൂർ
- കോഴിക്കോട്
- പാലക്കാട്
പ്രത്യേക അറിയിപ്പ്: മരണം അസ്വാഭാവികമോ സംശയാസ്പദമോ ആണെങ്കിൽ മൃതദേഹം നീക്കം ചെയ്യുവാൻ പാടില്ല. അടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കണം.
2. നേത്രദാനം ചെയ്യുവാൻ ഉദ്ദേശിക്കുന്ന പക്ഷം ആ വിവരം എത്രയും പെട്ടെന്ന് നേത്രബാങ്കുമായി ബന്ധപ്പെടുക. മൃതശരീരം എവിടെയായിരുന്നാലും അവിടെ വന്ന് നേത്രബാങ്ക് വിദ്ഗ്ദ്ധർ കണ്ണുകൾ ഓപ്പറേഷൻ ചെയ്ത് നേത്രപടലം എടുക്കുന്നതാണ്. നേത്രപടലം ഓപ്പറേഷൻ ചെയ്തെടുക്കുവാൻ കൂടി വന്നാൽ 20 മിനിറ്റുകൾ മാത്രം മതി.
3. മരണാനന്തരം മൃതശരീരം സ്വന്തം ചിലവിൽ അതാത് മെഡിക്കൽ കോളേജിൽ എത്തിക്കേണ്ടതാണ്. കൂടുതൽ വൈകുകയാണെങ്കിൽ ഫ്രീസറിൽ സൂക്ഷിക്കുക. മരണാനന്തര ക്രിയകൾ ചെയ്യുകയാണെങ്കിൽ ആ വിധ എല്ലാകർമ്മങ്ങൾക്ക് ശേഷം മൃതശരീരം കൈമാറിയാലും മതി. എല്ലാ കർമ്മത്തിനും ശേഷം മൃതശരീരം കൊണ്ടു പോകേണ്ട സമയം കൃത്യമായി അധികൃതരെ അറിയിക്കുക.
4. മൃതദേഹം ദാനം ചെയ്യുവാൻ തത്പര്യമുള്ളവർ നിർദ്ദിഷ്ട ഫോറത്തിലുള്ള സമ്മതപത്രം 100 രുപയുടെ മുദ്രപത്രത്തിൽ രേഖപ്പെടുത്തി സക്ഷ്യപ്പെടുത്തി മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് നൽകേണ്ടതാകുന്നു. ദാതാവിന്റെ അനന്തരാവകാശികളായ ഉറ്റബന്ധുക്കളുടെ സമ്മതം നിർബ്ന്ധമായും ഉണ്ടായിരിക്കണം. ബന്ധുക്കൾ ഇല്ലാത്ത പക്ഷം അക്കാര്യം വ്യക്തമാക്കിയിരിക്കണം. (ദാതാവിന്റെയും അടുത്ത ബന്ധുവിനെയും ഓരോ പാസ്സ്‌പോർട്ട് സൈസ് ഫോട്ടകളും , ദാതാവിന്റെ വിവരമടങ്ങിയ റേഷൻ കാർഡിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ് സഹിതം )
5. മരണനന്തരം മൃതശരീരദാനസമ്മതപത്രം ആശുപത്രിയിൽ നല്കിയാൽ മെഡിക്കൽ കോളേജ് ആശുപത്രി അധികാരികളിൽ നിന്ന് സ്വന്തം ഡയറിയിലോ പോക്കറ്റിലോ സൂക്ഷിക്കുന്നതിന് ഒരു തിരിച്ചറിയൽ രേഖ നൽകുന്നതാണ്.
6. മരണം സംഭവിച്ച വിവരം കിട്ടിയാൽ ബന്ധപ്പെട്ട അധികൃതർ മൃതദേഹമോ കണ്ണുകളോ യഥാവിധി സ്വീകരിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുന്നതാണ്. ഇതിലേക്കായി മറ്റ് യാതൊരു സമ്പത്തിക ചെലവുകളോ ബദ്ധപ്പാടുകളോ ബന്ധുക്കൾക്ക് ഉണ്ടാവുന്നതല്ല.
ആരോഗ്യപരമായ ജനങ്ങൾക്കായി വൈദ്യശാസ്ത്രരംഗത്ത് സേവകരായ ഡോക്ടർമാർക്ക് വേണ്ടി പഠനവസ്തുവായി മരണനന്തരം മൃതശരീരം ദാനം നല്കുക.
അന്തരിച്ചവർ ജീവിക്കുന്നവരെ പഠിപ്പിക്കുന്നു!